21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 19, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 10, 2026

ഗാസയിൽ കൂട്ടക്കുരുതി: കൊ ല്ലപ്പെട്ടത് 64 പേർ, മരിച്ചവരിൽ അധികവും കുട്ടികള്‍

Janayugom Webdesk
ഗാസ
March 31, 2025 9:12 am

ഗാസയില്‍ ഈദ് ദിനത്തിൽ ഇസ്രയേൽ ആക്രമണത്തിൽ 64 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും കുട്ടികളാണ്. പെരുന്നാൾ ആഘോഷിക്കാൻ പുത്തനുടുപ്പ് അണിഞ്ഞ് നിന്ന കുട്ടികൾക്കിടയിലേക്കാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്. ഈദ് ദിനത്തിൽ സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ അപലപിച്ച് ഹമാസ് രംഗത്ത് എത്തിയത്. ഇസ്രയേലിന്റെ “ഫാസിസത്തെയും അതിന്റെ മാനുഷികമോ ധാർമ്മികമോ ആയ മൂല്യങ്ങളുടെ നിഷേധത്തെയും” ഇത് വെളിപ്പെടുത്തുന്നുവെന്ന് ഹമാസ് പറഞ്ഞു.

അതിനിടെ കഴിഞ്ഞ ആഴ്ച ഗാസയിൽ നിന്നും കാണാതായ പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയുടെ ജീവനക്കാരായ എട്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അറ് പേരെ കണ്ടെത്താനുണ്ട്. കൊലപാതകം യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി കുറ്റപ്പെടുത്തിയിരുന്നു. ഗാസയിലെ മെഡിക്കൽ ജീവനക്കാരുടെ കൊലപാതകത്തിൽ അന്വേഷണം വേണമെന്ന് യുഎസ് മുസ്ലീം സംഘടനയും ആവശ്യപ്പെട്ടിരുന്നു. എട്ട് പാരാമെഡിക്കുകളും ഒരു യുഎൻ സ്റ്റാഫ് അംഗവും ഉൾപ്പെടെ ഗാസയിലെ 15 അടിയന്തര ജീവനക്കാരുടെ “കൂട്ടക്കൊല” അന്വേഷിക്കണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സിഎഐആർ) ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.