21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 17, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 10, 2025
April 10, 2025
April 10, 2025

അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ; ആശങ്കയോടെ രാജ്യങ്ങൾ

Janayugom Webdesk
വാഷിംഗ്ടൺ:
April 1, 2025 7:56 am

രാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്കുമേൽ നികുതി ചുമത്തും എന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ, ഇത് പൂർണമായി തള്ളുന്നതാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ തീരുവ വരുന്നതോടെ കയറ്റുമതിയിൽ വലിയ ആഘാതമുണ്ടാകും എന്നാണ് വിലയിരുത്തൽ. അമേരിക്കൻ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങൾക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണിൽ ചർച്ചകൾക്കിടെയാണ് ട്രംപ് ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.