ആര്‍ എസ് എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 10 എസ്‍ ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവധിച്ചു. കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച് ജംഷീർ, ബി ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീൻ, അബ്ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫർ എന്നിവര്‍ക്കാണ് കോടതി ജാമ്യം നൽകിയത്.
നേരത്തെ എൻ ഐ എ പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളായ 17 പി എഫ് ഐ പ്രവർത്തകർക്ക് മുമ്പ് ഹൈകോടതി ജാമ്യം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.