10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 9, 2025
April 7, 2025
April 6, 2025
April 6, 2025
April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025

വഖഫ് ബിൽ; ലോക്സഭയിൽ ചർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

Janayugom Webdesk
ന്യൂഡൽഹി
April 2, 2025 2:10 pm

കേന്ദ്ര മന്ത്രി കിരൺ റിജു ലോക്സഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ച് തുടങ്ങി. കിരൺ റിജുവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോരാണ് നടക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വഖഫ് നിയമങ്ങളിൽ “സംശയാസ്പദമായ” മാറ്റങ്ങൾ വരുത്തിയെന്നും “123 പ്രധാന കെട്ടിടങ്ങൾ… വഖഫിന് നൽകി” എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കിരൺ റിജു ആരോപിച്ചു. നിർത്തിയില്ലെങ്കിൽ പാർലമെന്റ് വഖഫിന് നൽകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി പിടിച്ചുവച്ച സ്വത്തുക്കൾ പാവപ്പെട്ട മുസ്ലീങ്ങൾക്ക് നൽകണം. വഖഫ് നിയമങ്ങളിൾ അടക്കം അധികാരം സംസ്ഥാനത്തിനാണെന്നും കേന്ദ്രം അധികാരത്തിൽ കൈകടത്തില്ലെന്നും കിരൺ റിജു പറഞ്ഞു. കോൺഗ്രസ് കാലത്തെ നടപടികൾ പൊലെയല്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ബില്ലിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.  ബില്ലിൽ വ്യാപക ചർച്ച നടന്നുവെന്നത് തെറ്റായ പ്രചരണമാണെന്ന് ലോക്സഭ പ്രതിപക്ഷ ഉപനേതാവ് ഗൌരവ് ഗൊഗോയ് ആരോപിച്ചു.വ്യവസ്ഥകളിൽ ഇഴ കീറിയുള്ള ചർച്ചകളോ പരിശോധനയോ നടന്നിട്ടില്ല.  മുനമ്പത്തെ ജനങ്ങളോട് സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗൌരവ് ഗൊഗോയ് പറഞ്ഞു.

നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.  യത്ഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. എല്ലാ ഘട്ടങ്ങളും പിൻവലിച്ചാണ് ബില്ല് അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ ഇതിന് മറുപടി നൽകി.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ചർച്ച പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.