13 December 2025, Saturday

Related news

December 10, 2025
December 2, 2025
November 27, 2025
November 21, 2025
November 6, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025

വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ ലോക്‌സഭയിൽ എത്തിയില്ല; പ്രിയങ്കാ ഗാന്ധിയുടെ നടപടിയിൽ വിവാദം

Janayugom Webdesk
ന്യൂഡൽഹി
April 3, 2025 11:02 am

വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ ലോക്‌സഭയിൽ നിന്നും വിട്ടുനിന്ന പ്രിയങ്കാ ഗാന്ധിയുടെ നടപടി കോൺഗ്രസിൽ വിവാദമാകുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നുവെങ്കിലും ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല.
ഇതിന് കൃത്യമായ വിശദീകരണം നൽകാനാവാതെ കോൺഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും​ ലോക്‌സഭയിൽ എത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്‌സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനിൽക്കുകയായിരുന്നു. 12മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.