കായിക സംസ്കാരത്തെ തിരിച്ചു പിടിച്ച് പുതിയ തലമുറയെ കളിക്കളങ്ങളിൽ എത്തിച്ചാൽ ഇന്ന് സമൂഹം നേരിടുന്ന പല വെല്ലുവിളികൾക്കും പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മതിലകം സ്പോർട്സ് ആക്കാദമി ഈ മാസം 25 മുതൽ മതിലകത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന വോളിബോൾ താര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
താര സംഗമത്തിൽ പങ്കെടുത്ത ദേശീയ താരങ്ങളായ സിറിൾ സി വളളൂർ, ബി അനിൽ, ഗോപീദാസ്, ഹസ്സൻ കോയ, ദീപിക, സി കെ, മധു എസ് എൻ, എ സി ജീജോ ബാസ്റ്റിൻ എന്നിവരെയും മുൻ കാല താരങ്ങളെയും ആദരിച്ചു. യോഗത്തിൽ കെ വൈ അസീസ് , എം ബി വിബിൻ, വി കെ മുജീബ്, സാജു ലൂയിസ്, എം എസ് ലെനിൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.