20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 15, 2025
April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 11, 2025
April 10, 2025
April 10, 2025

ചൈനീസ് പൗരന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്; ചൈനയിലെ യു എസ് ഉദ്യോഗസ്ഥർക്ക് വിലക്കുമായി ഡൊണാൾഡ് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
April 3, 2025 5:29 pm

ചൈനീസ് പൗരന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് ചൈനയിലെ യു എസ് ഉദ്യോഗസ്ഥർക്ക് വിലക്കുമായി ഡൊണാൾഡ് ട്രംപ്. ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും വിലക്കുണ്ട്. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ നിയമിച്ച മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. അതേസമയം, നിലവില്‍ ചൈനീസ് പൗരന്മാരുമായി ഏതെങ്കിലുംരീതിയിലുള്ള ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തേടാന്‍ അപേക്ഷ നല്‍കാം. എന്നാല്‍, ഈ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. വിവിധ മേഖലകളില്‍ യുഎസും ചൈനയുമായുള്ള ബന്ധം വഷളായിരിക്കെയാണ് യുഎസ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.