25 December 2025, Thursday

Related news

December 23, 2025
December 22, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 27, 2025
November 25, 2025

കത്തോലിക്കാ സഭയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ച് ഓർഗനൈസർ

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2025 6:17 pm

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയുടെ കയ്യിലുണ്ടെന്നായിരുന്നു ലേഖനത്തിലെ പ്രസ്ഥാവന. ലേഖനം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. 20000 കോടി വിലമതിക്കുന്ന 7 കോടി ഹെക്ടർ ഭൂമി സഭയുടെ പക്കലുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിങ് കോളജുകൾ, പതിമൂവായിരത്തോളം വിദ്യാഭ്യസ സ്ഥാപനങ്ങളും സഭയ്ക്കുണ്ട്. 1927ൽ ബ്രിട്ടൺ നടപ്പാക്കിയ ഇന്ത്യൻ ചർച്ച് ആക്ട് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി സ്വന്തമാക്കാൻ അവസരം ഒരുക്കിയെന്നും ലേഖനം പറയുന്നു. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്നായിരുന്നു വിഷയത്തില്‍ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.