24 December 2025, Wednesday

Related news

December 24, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 12, 2025
November 21, 2025
November 19, 2025
November 14, 2025
November 2, 2025

വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

Janayugom Webdesk
ആലപ്പുഴ
April 5, 2025 8:52 pm

വീട്ടിൽനിന്ന് 15 പവൻ സ്വർണം മോഷണം പോയെന്ന് യുവതിയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്നായിരുന്നു പരാതി. നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംനയുമായി അകന്നു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്ന് കണ്ടെത്തുന്നത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടത് ഏഴേമുക്കാൽ പവൻ സ്വർണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വർണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി.

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.