15 December 2025, Monday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 11, 2025

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2025 10:48 pm

ഗോത്രകലാപം നിലനില്‍ക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. കാങ്‌പോക്പി ജില്ലയിലെ നാഗാ ഭൂരിപക്ഷ ഗ്രാമത്തലവനെ കുക്കി വിഭാഗം ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 

കോൺസഖുൽ ഗ്രാമത്തലവനായ എയ്ംസൺ അബോൺമായി ഉൾപ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അയല്‍ഗ്രാമമായ ഹരോത്തേലില്‍ നിന്നുള്ള കുക്കി വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്ന് നാഗാ സംഘടനകള്‍ ആരോപിച്ചു. 

അതിനിടെ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി മേയ്തി-കുക്കി സമുദായങ്ങളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തി. ക്രമസമാധാനം നിലനിർത്തുന്നതിനും ഇരു സമുദായങ്ങൾക്കിടയിലും അനുരഞ്ജനം സാധ്യമാക്കുന്നതിനും ചർച്ച ഊന്നൽ നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. മേയ്തി വിഭാഗത്തിനുവേണ്ടി ഓൾ മണിപ്പൂർ യുണൈറ്റഡ് ക്ലബ്ബ്സ് ഓർഗനൈസേഷൻ (എഎംയുസിഒ), ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് (എഫ്ഒസിഎസ്) എന്നിവയിൽ നിന്നുള്ള ആറംഗ പ്രതിനിധി സംഘം പങ്കെടുത്തു. ഒമ്പത് പേരടങ്ങിയതായിരുന്നു കുക്കി പ്രതിനിധി സംഘം. സ്‌പെഷ്യൽ ഡയറക്ടർ എ കെ മിശ്ര ഉൾപ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.