16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 8, 2025
April 6, 2025
April 5, 2025
March 31, 2025
March 30, 2025
March 29, 2025
March 26, 2025
March 16, 2025

മാലിന്യസംസ്ക്കരണരംഗത്ത് കൂടുതൽ മുന്നേറേണ്ടിയിരിക്കുന്നു; ചീഫ് സെക്രട്ടറി

Janayugom Webdesk
കാസർകോട്
April 6, 2025 1:08 pm

മാലിന്യ സംസ്ക്കരണ രംഗത്ത് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. ചടങ്ങിൽ മുഖ്യാതിധിയായി പങ്കെടുക്കുകയായിരുന്നു അവർ. ഘട്ടം ഘട്ടമായുള്ള മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തി വരുന്നത്. ഒരു കാലത്ത് വെളിയിട വിസർജ്ജനത്തിനെതിരെ ക്യാമ്പയിനുകൾ നടന്നു. മാലിന്യ നിർമ്മാർജ്ജന മേഖലയിൽ ഹരിതകർമ്മ സേന, ക്ലീൻ കേരള കമ്പനി, എംസിഎഫ്, ആർആർഎഫ്, ഡബിൾ ചേമ്പർ ഇൻസിനേറ്റർ തുടങ്ങി വിവിധ ഉപാധികൾ ഉപയോഗിച്ച് വരികയാണ് കേരളം. 

മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയിൽ നടത്താൻ നമ്മുടെ നാടിനു കഴിയുന്നുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ മണ്ണിനടിയിൽ അകപ്പെട്ട വീടുകൾ കണ്ടെത്തുന്നതിന് വരെയും ഹരിതമിത്രം ആപ്പ് നിർണ്ണായകമായെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങൾ നൽകുന്നതിന് ഹരിതമിത്രം ആപ്പിലൂടെ സാധിച്ചു. പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന മികച്ച പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.