10 February 2026, Tuesday

Related news

January 24, 2026
January 21, 2026
January 16, 2026
July 21, 2025
June 13, 2025
April 12, 2025
April 6, 2025
April 6, 2025
April 6, 2025
April 6, 2025

മാലിന്യമുക്തമാകാനൊരുങ്ങി ജില്ല

Janayugom Webdesk
തൊ​ടു​പു​ഴ
April 6, 2025 4:43 pm

ഇ​ടു​ക്കി​യെ മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​യി ഏ​പ്രി​ല്‍ എ​ട്ടി​ന്​ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ്ര​ഖ്യാ​പി​ക്കും. ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം രാ​വി​ലെ 10ന്​ ​ക​ല​ക്ട​ര്‍ വി ​വി​ഘ്​​നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശി​ച്ച 13 മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ 80 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​ക്കി​യ 54 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ 558 വി​ദ്യാ​ല​യ​ങ്ങ​ളും 58 ക​ലാ​ല​യ​ങ്ങ​ളും 3441 സ്ഥാ​പ​ന​ങ്ങ​ളും 52 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും 232 ടൗ​ണു​ക​ളും 181 പൊ​തു​സ്ഥ​ല​ങ്ങ​ളും 11,153 അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളും ഇ​തി​ന​കം ഹ​രി​ത​മാ​യി പ്രഖ്യാപിച്ചു.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 12 ദി​വ​സം നീ​ളു​ന്ന മെ​ഗാ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യാ​ണ് ജില്ലയില്‍ ന​ട​ത്തി​യ​ത്. ജി​ല്ല മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​റു മാ​സ​ത്തി​നി​ട​യി​ല്‍ ഒ​ട്ടേ​റെ ക​ര്‍മ പ​ദ്ധ​തി​ക​ള്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചുവെന്ന് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ജ​യ് പി കൃ​ഷ്ണ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.