തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. പഴകുളം സ്വദേശികളായ നിസ(28), ഫയാൻ(5), രാജീവ്(33), രമ(54) പൊടിയൻ(75), അമീർ കണ്ണ് റാവുത്തർ(75), പ്രസന്നകുമാർ(42) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് പഴകുളം,തെങ്ങും താര,പയ്യനല്ലൂർ ഭഗത്തു വച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തെരുവു നായയെ പിന്നീട് പഴകുളത്ത് ചത്ത നിലയിൽ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.