22 January 2026, Thursday

Related news

January 8, 2026
January 1, 2026
November 17, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025
November 2, 2025
November 2, 2025
October 30, 2025

കാസർഗോഡിന്‍റെ വികസനത്തിന് പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടുത്തണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Janayugom Webdesk
കാസർഗോഡ്
April 9, 2025 11:35 am

കാസർഗോഡിന്‍റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായ പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സർക്കാരിന്റെ കുടുംബശ്രീ അടക്കമുള്ള വനിതാ കേന്ദ്രീകൃത പദ്ധതികളും ജനകീയ ആസൂത്രണവും ജില്ലയുടെ വികസനത്തിന് വഴിത്തിരിവായെന്ന് പ്രസിഡണ്ട് പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാസർകോട് പ്രസ് ക്ലബ്ബും സംയുക്തമായി ‘കാസർഗോഡ് @40’ ജില്ല കടന്നുപോയ 40 വർഷങ്ങൾ എന്ന വിഷയത്തിൽ കാസർഗോഡ് പ്രസ് ക്ലബ്ബിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 

കാസർഗോഡിന്‍റെ ചരിത്രവും സംസ്കാരവും എന്ന വിഷയത്തിൽ പ്രൊഫസർ സി ബാലൻ, കാസർകോടിന്റെ കാർഷിക സംസ്കൃതി എന്ന വിഷയത്തിൽ ഡോ. സി തമ്പാൻ പ്രാദേശിക സർക്കാരും വികസനവും എന്ന വിഷയത്തിൽ പപ്പൻ കുട്ടമത്ത്, നവ കേരളവും കാസർകോടും എന്ന വിഷയത്തിൽ നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ എന്നിവർ പ്രബന്ധാവരണം നടത്തി. ഡോ. വിപിപി മുസ്തഫ മോഡറേറ്ററായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജു കണ്ണൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എ പി ദിൽന നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.