14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

‘എക്‌സ്‌ക്യൂസ് മീ’ എന്ന് പറഞ്ഞു; കൈക്കുഞ്ഞുമായി എത്തിയ സ്ത്രീകള്‍ക്ക് മര്‍ദനം

Janayugom Webdesk
മുംബൈ
April 9, 2025 6:41 pm

ഇംഗ്ലീഷില്‍ ‘എക്‌സ്‌ക്യൂസ് മീ’ എന്നു പറഞ്ഞതിന് രണ്ട് സ്ത്രീകള്‍ക്ക് മര്‍ദനം. മഹാരാഷ്ട്രയിലെ ദൊംബാലിവാലിയിലാണ് സംഭവം. മറാത്തി സംസാരിക്കുന്നതിന് പകരം ഇംഗ്ലീഷ് സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പ്രതിഷേധത്തിന് ഇടയാക്കി.

പൂനം ഗുപ്ത, ഗീത ചൗഹാന്‍ എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നിലെ പ്രവേശന കവാടത്തില്‍ സ്‌കൂട്ടറില്‍ വരികയായിരുന്നു. പ്രവേശന കവാടത്തില്‍ നിന്നയാളോട് എക്‌സ്‌ക്യൂസ് മീ ഒന്ന് മാറി നില്‍ക്കാമോ എന്ന് ചോദിച്ചതാണ് പ്രശ്‌നത്തിന് തുടക്കം ആയത്. അതേ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന ആളാണ് ഉപദ്രവിച്ചത്.

ആക്രമിക്കുന്ന സമയത്ത് പൂനം ഗുപ്തയുടെ കൈയില്‍ 9 മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. പൂനത്തിന്റെ ഭര്‍ത്താവ് പ്രതിരോധിക്കാന്‍ എത്തിയെങ്കിലും അക്രമികള്‍ വടികൊണ്ട് അങ്കിതിന്റെ തലയില്‍ അടിച്ചു.

ആക്രമണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുമ്പ് ഉണ്ടായ ഏതെങ്കിലും തര്‍ക്കവുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രാജ് താക്കറെയുടെ പാര്‍ട്ടിയായ എംഎന്‍എസ് സംസ്ഥാനത്ത് മറാത്തി ഭാഷ മാത്രം സംസാരിക്കണമെന്ന വാദം ഉയര്‍ത്തുന്നതിനിടയിലാണ് ഈ സംഭവം.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.