2 January 2026, Friday

Related news

December 30, 2025
December 29, 2025
December 26, 2025
December 23, 2025
December 22, 2025
December 15, 2025
December 10, 2025
December 3, 2025
December 2, 2025
November 24, 2025

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

Janayugom Webdesk
ലഖ്നൗ
April 9, 2025 9:37 pm

ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് പ്രതികാരമായി ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഹര്‍ദോയിലെ ബെനിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭൈംഗാവൺ ഗ്രാമത്തിലാണ് സംഭവം. 48 വയസുള്ള മഹാവതിനെയാണ് പട്ടാപ്പകല്‍ സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഹർദോയ് പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജാദൗൺ പറഞ്ഞു.

വടികളും ആയുധങ്ങളുമായി മൂന്ന് ഡസനിലധികം പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം ഇരയായ സർപഞ്ച് മഹാവത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. 2009ൽ രാംപാല്‍ എന്നായാളെ കൊലപ്പെടുത്തിയ കേസിൽ മഹാവത് 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ശേഷം മോചിതനായ മഹാവത്, തെരുവ് കച്ചവടക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്.
സംഭവം വിവാദമായതോടെ ഗ്രാമത്തിൽ കനത്ത പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.