14 December 2025, Sunday

Related news

December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 3, 2025
November 30, 2025
November 29, 2025
November 26, 2025
November 25, 2025
November 25, 2025

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

Janayugom Webdesk
ചേർത്തല
April 10, 2025 6:58 pm

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ചേർത്തല കടക്കരപ്പള്ളി കൊട്ടാരം ഹരിതശ്രീയിൽ ഹരിദാസ് പണിക്കരുടെ ഭാര്യ സുമി (58) ആണ് കൊല്ലപ്പെട്ടത്. ഹരിദാസ് പണിക്കര (62) നെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ച 1.15 നാണ് സുമി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം ഹരിദാസ് അടുത്ത വീട്ടിൽ പോയി സുമിയ്ക്ക് അനക്കമില്ലെന്നും മരിച്ചു പോയെന്നും ഹരിദാസ് അയൽവാസികളോട് പറഞ്ഞത്. അയൽവാസികൾ എത്തുമ്പോൾ മൂക്കിൽ നിന്നും രക്തം വാർന്നനിലയിൽ സോഫയിൽ ചാരി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽകൊണ്ടു പോകണമെന്ന് പറഞ്ഞതെങ്കിലും ഹരിദാസ് കൂട്ടാക്കിയില്ല. രാവിലെ സംസ്ക്കാര നടപടികൾ തുടരുന്ന സാഹചര്യത്തിൽ പരിസരവാസികൾ വിളിച്ച് പറഞ്ഞതനുസരിച്ച് പട്ടണക്കാട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്നാവശ്യപെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികളിൽ സുമിയെ
ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നും പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി.
തുടർന്ന് പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം രാത്രി ഏഴ് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. തുടർന്ന് ഹരിദാസിനെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇന്ന് വൈകിട്ടോടെ കോടതിയിൽ എത്തിച്ച് റിമാന്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ സുമിയെ ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയെന്ന് പൊലീസിനോട് ഹരിദാസ് സമ്മതിച്ചു. സുമി വർഷങ്ങളായി മാനസിക വിഭ്രാന്തിയ്ക്ക് മരുന്നു കഴിക്കുന്നുണ്ടെന്നും, എല്ലാ ദിവസവും ഇരുവരും വഴക്കിടാറുണ്ടെന്നും, സഹിക്കെട്ടാണ് കൊല പെടുത്തിയതെന്നും ഹരിദാസ്
പൊലീസിനോട് പറഞ്ഞു. പെരുമ്പളം സ്വദേശിയായ ഹരിദാസ് മിലട്ടറിയിൽ സേവനത്തിന്ശേഷം അഞ്ച് വർഷത്തോളമായി കടക്കരപ്പള്ളിയിൽ താമസമാക്കീട്ട്. വീടിന് സമീപമുള്ളകൊട്ടാരം ശ്രീധർമ്മ ക്ഷേത്രത്തിലെ കണക്കെഴുത്തുകാരനായി ജോലി ചെയ്യുകയാണ്. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് സുമിയെ വിവാഹം കഴിക്കുന്നത്. ആദ്യഭാര്യയിൽ രണ്ട് മക്കൾ ഉള്ളത് മുംബെയിലാണ്. സുമിയിൽ മക്കളില്ല.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.