12 February 2026, Thursday

Related news

February 5, 2026
February 1, 2026
January 29, 2026
January 11, 2026
January 3, 2026
December 30, 2025
December 27, 2025
December 6, 2025
December 2, 2025
November 18, 2025

അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി

Janayugom Webdesk
അട്ടപ്പാടി
April 12, 2025 7:22 pm

പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴിയില്‍ നിന്നാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്ന് കുഞ്ഞിനെയും കൂട്ടിരിപ്പുകാരിയെയും കണ്ടെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.