22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
December 29, 2025

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

Janayugom Webdesk
ചെന്നൈ
April 13, 2025 8:37 pm

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി. അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളുമാണ് ലഭിച്ചത്. ലോക്‌സഭയില്‍ 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.

ഏപ്രിൽ 5നാണ് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്. വഖഫ് (ഭേദഗതി) നിയമത്തിനെതിരെ കോടതിയെ സമീപിച്ചവരിൽ എംപി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാൻ പ്രതാപ്ഗർഹി, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, ആസാദ് സമാജ് പാർട്ടി തലവനും എംപിയുമായ ചന്ദ്രശേഖർ ആസാദ് എന്നിവരും ഉൾപ്പെടുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.