
കുളപ്പുള്ളിയിലെ ചുമട്ടുതൊഴിലാളി യൂണിയന്റെ സമരത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനതല പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അറിയിച്ചു. ചുമട്ടുതൊഴിലാളി സമരം കാരണം അടഞ്ഞുകിടക്കുന്ന കുളപ്പുള്ളിയിലെ പ്രകാശ്സ്റ്റീൽസ് എന്ന സ്ഥാപനം തുറന്ന് പ്രവർത്തിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ അനുവദിക്കാതെ വ്യാപാര സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി വ്യാപാരിയെ കൈയ്യേറ്റം ചെയ് ഭീകരാന്തരീക്ഷമുണ്ടാക്കുന്ന ചുമട്ടുതൊഴിലാളി യൂണിയനെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 ദിവസമായി കുളപ്പുള്ളിയിലെജയപ്രകാശിന്റെ സ്ഥാപനം പ്രവർത്തിക്കാനാകാതെ അടഞ്ഞുകിടക്കുകയാണെ ന്നും കോടതിവിധി അംഗീകരിക്കില്ലെന്ന് പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീ സും സംസ്ഥാന സരക്കാരും മടി ക്കുകയാണെന്നും രാജു അപ്സര പറഞ്ഞു. വ്യാപാരിയെ കൈയ്യേറ്റം ചെ യ്തും സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരെ തെറിയഭിഷേകം നടത്തിയും തുടരുന്ന സമരം അ വസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കുളപ്പുള്ളി ഗസീബോ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ അധ്യക്ഷതയിൽ ചേ ർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, സംസ്ഥാന സീനിയർ വൈ സ് പ്രസിഡന്റ് കെവി. അബ്ദുൾ ഹമീദ്, സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ, ജില്ലാ ഭാരവാഹികളായ കെഎ ഹമീദ്, കെ. കെ ഹരിദാസ്, എഎം അൻസാരി (സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ടി. പി. ഷക്കീർ, മുസ്തഫ മുളയങ്കാവ്, രമേശ് ബേബി, ബാസിത് മുസ്ലിം തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.