14 February 2026, Saturday

Related news

February 13, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026

മുംബൈ — അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതി; ഇന്ത്യയ്ക്ക് രണ്ട് ഷിങ്കാസെന്‍ ട്രെയിനുകള്‍ കൈമാറാന്‍ ജപ്പാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2025 6:22 pm

മുംബൈ — അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമായി ജപ്പാന്‍ ഇന്ത്യയ്ക്ക് ഷിങ്കാസെന്‍ ട്രെയിനുകള്‍ സമ്മാനമായി നല്‍കും. അടുത്ത വര്‍ഷം ആദ്യം ട്രെയിനുകള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. E5, E3 സീരിസ് എന്നീ രണ്ട് ബുളളറ്റ് ട്രെയിനുകളാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്. 2027 ല്‍ ബുള്ളറ്റ് ട്രെയിന്‍ റൂട്ട് തുറക്കാനും 2030തോടെ ട്രാക്കുകളില്‍ ശിങ്കാസെന്‍ E10 സീരിസില്‍പ്പെട്ട ട്രെയിനുകള്‍ ഓടിക്കാനുമാണ് ഇരു രാജ്യങ്ങളുടെയും പദ്ധതി.
ഈസ്റ്റ് ജപ്പാന്‍ റെയില്‍വെ വികസിപ്പിച്ചെടുത്ത ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് സര്‍വീസ് ആരംഭിച്ചത്. ഇവയ്ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിവുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.