22 December 2025, Monday

Related news

December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 19, 2025
December 14, 2025
December 9, 2025
December 9, 2025
December 7, 2025

തെരുവുനായ ആക്രമണം; ഗോവയിൽ ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഗോവ
April 18, 2025 12:46 pm

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. വീട്ടിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് കടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊണ്ട് പോകുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം വീട്ടില്‍ നിന്ന് 25 മീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി ഗോവയിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.