19 January 2026, Monday

Related news

January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

Janayugom Webdesk
പത്തനംതിട്ട
April 20, 2025 8:31 am

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. കോന്നി ഇളകൊള്ളൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ്(35) ആണ് മരിച്ചത്. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

വീട്ടിലുണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.