
വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഇരുപത് ഗ്രാം എംഡിഎംയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി പുത്തൂർ കണിയാർകണ്ടം ഷാഹുൽ അമീൻ (24)നെയാണ് വെള്ളിയാഴ്ച വൈകീട്ട് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയത്. എംഡിഎംഎ വീട്ടിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. എംഡിഎംഎ ലഹരിക്ക് അടിമയായ ഇയാൾ ആറ് മാസത്തോളമായി സ്പെഷ്യൽ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ചു വിൽക്കുന്ന മൊത്ത വിതരണക്കാരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്.
പിടികൂടിയ ലഹരിക്ക് അറുപതിനായിരം രൂപ വിലവരും. പാക്കിംഗിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസും എൺപത്തി അയ്യായിരം രൂപയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കൊടുവള്ളി ഇൻസ്പെക്ടർ കെ പി അഭിലാഷും കോഴിക്കോട് റൂറൽ എസ്‌പി കെ ഇബൈജുവിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി ബിജു, സീനിയർ സിപിഒ മാരായ ജയരാജൻ, എൻ എം ജിനീഷ്, പി പി രതീഷ്, എ കെ അനൂപ്, കെ ദീപക്, എം സുരേഷ്, അജിൽ ഗോപാൽ, കെ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.