13 January 2026, Tuesday

Related news

January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025

മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കൊ ലപ്പെടുത്തി; തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി

Janayugom Webdesk
സിൽചാർ
April 20, 2025 7:11 pm

അസമില്‍ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. അറുപതുകാരനായ ബ്രിതേഷ് ഹാജോം​ഗാണ് ഭാര്യ ബൈജയന്തി (50) യെ കൊലപ്പെടുത്തിയത്. ചിരാൻ​ഗ് ബിജിനിയിലെ നോർത്ത് ബല്ലാം​ഗുരി ഏരിയയിലാണ് സംഭവം. വാക്കുതർക്കത്തിനിടെയായിരുന്നു കൊല.
ബ്രിതേഷ് നിരന്തരം ഭാര്യയുമായി വഴക്കിട്ടിരുന്നതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ബ്രിതേഷ് കത്തിയെടുത്ത് വൈജയന്തിയുടെ തലയറത്തത്. മക്കളുടെ മുന്നിൽവച്ചായിരുന്നു കൊലപാതകം.

തുടർന്ന് അറുത്തെടുത്ത തലയുമായി ബല്ലാം​ഗുരി പൊലീസ് പട്രോളിങ് പോയിന്റിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ചിരാ​ഗ് എസ്പി അക്ഷത് ​ഗാർ​ഗ് പറഞ്ഞു. ബ്രിതേഷിനെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്ത് വരികയാണെന്നും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി പറഞ്ഞു. വൈജയന്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ബിഎൻഎസ് 103 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊലയ്ക്കുപയോ​ഗിച്ച ആയുധവും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.