11 February 2026, Wednesday

Related news

February 7, 2026
February 6, 2026
February 5, 2026
February 5, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026
January 23, 2026
January 23, 2026

അർധരാത്രി വി​ദ്യാ​ർ​ത്ഥി​നി​യെ വീട്ടിൽ കയറി മ​ർ​ദി​ച്ച സംഭവം; പ്രതികൾ റിമാൻഡിൽ

Janayugom Webdesk
കൂ​ത്തു​പ​റ​മ്പ്
April 21, 2025 11:30 am

രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ത്ഥി​നി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ റി​മാ​ഡി​ൽ. മാ​ങ്ങാ​ട്ടി​ടം സ്വദേശി എം പി സി​ജി​ത്ത്(45), സ​ഹോ​ദ​ര​ൻ എം ​പി സു​ബി​ൻ(43) എ​ന്നി​വ​രെ​യാ​ണ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സംഭവം.

പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി സീ​ന​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ശേ​ഷം സീ​ന​യു​ടെ മ​ക​ൾ എം പി റാ​ഷ​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്റെ ജ​ന​ലു​ക​ളും വാ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. സി​ജി​ത്തി​ന്റെ ഭാ​ര്യ റോ​ജി​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.