
2025 നവംബർ ഒന്ന് കേരള പിറവിദിനത്തോടെ അതിദരിദ്രരായ ഒരു കുടുംബത്തെ പോലും കണ്ടെത്താനാകാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ കേരളത്തിൽ 64,006 അതിദരിദ്രരായ കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവർക്ക് താത്ക്കാലികമായി റേഷനോ പണമോ വിദ്യാഭ്യാസമോ നൽകുകയല്ല സർക്കാർ ചെയ്തത്. ഭൂമി ഇല്ലാത്തവർക്കും ഭൂമിയും വീടില്ലാത്തവർക്കും വീടും നൽകി അതിദരിദ്രരായ കുടുംബങ്ങളുടെ സ്ഥായിയായ പുനരധിവാസമാണ് നടപ്പിലാക്കേണ്ടതെന്ന് തീരുമാനിച്ചു. ഈ നാലാം വാർഷികം ആഘോഷിക്കുമ്പോൾ ആത്മാഭിമാനത്തോടെ പറയാം 2025 നവംബർ 1ന് കേരളത്തിലെ മലയാളികളുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിദരിദ്രരായ ഒരു കുടുംബത്തെ പോലും കണ്ടെത്താനാകാത്തെ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.
ഈ രാജ്യത്ത് കേരളമെന്നൊരു നാടുണ്ടെന്ന് ഓർക്കാൻ കേന്ദ്രസർക്കാർ പലപ്പോഴും തയ്യാറാകാറില്ല. ആ പ്രയാസവും പ്രതിസന്ധിയും നമ്മുടെ മുന്നിലുണ്ട്. ഇതില്ലെം മറികടന്നാണ് കേരളം ലോകത്ത് തന്നെ ഒന്നാമതാവുന്നത്. വയനാട്ടിൽ വലിയൊരു ദുരന്തം ഉണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ചൂരൽമല എന്നൊരു വാക്കോ കണ്ണൂ നീരുപോലും അവതരിപ്പിച്ചില്ല. കേന്ദ്രം സഹായിച്ചില്ലെങ്കിലും ഇവിടുത്തെ ഓരോ ദുരിത ബാധിതനെയും നമ്മൾ സഹായിക്കുക തന്നെ ചെയ്യും. അത് നമ്മുടെ ബാധ്യതയാണ്. വികസന പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ അഭിമാനകരമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു ഭൂമികയായി കേരളം മാറിയിരിക്കുന്നു. ഓരോ നാടിന്റെയും ചുറ്റുവട്ടത്ത് കേരളത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ വികസന പ്രവർത്തനങ്ങളുടെ തേരോട്ടം നടത്തി മുന്നോട്ട് പോകാൻ സംസ്ഥാന സര്‍ക്കാരിന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.