1 January 2026, Thursday

Related news

December 28, 2025
December 26, 2025
December 20, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 12, 2025
December 7, 2025
December 6, 2025

123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം; മുഖ്യമന്ത്രി താക്കോല്‍ കൈമാറി

Janayugom Webdesk
കല്‍പറ്റ
April 23, 2025 9:42 am

മേപ്പാടി പരൂര്‍ക്കുന്നില്‍ ഭൂ രഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. പട്ടികവര്‍ഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുട്ടില്‍ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി.

ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ അധ്യക്ഷന്‍ ടി കെ രമേശ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ആര്‍ രാമകുമാര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.