14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

നാലാം വാർഷികം; മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നാളെ

Janayugom Webdesk
ആലപ്പുഴ
April 23, 2025 7:21 pm

രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി രാസലഹരിക്കെതിരെ നാളെ ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ നാളെ മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന പരിപാടി നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും രാവിലെ 10.30 ന് ജാഗ്രത റിബൺ എന്ന പേരിൽ റിബണുകൾ ധരിക്കും. ഈ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് കളക്ടറേറ്റിൽ നിർവഹിക്കും. 

മോചന ജ്വാല കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എംഎല്‍എ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്ന് ആലപ്പുഴ ബീച്ചിൽ നാളെ വൈകിട്ട് അഞ്ച് മണിക്ക് നിർവഹിക്കും. തുടർന്ന് വിനോദ് നരനാട്ടിന്റെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായ കിറ്റി ഷോയും അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജനപ്രതിനിധികൾ, വിദ്യാര്‍ത്ഥികൾ, ഉദ്യോഗസ്ഥർ, സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ആറ് മണിക്ക് മോചന ജ്വാല തെളിയിക്കും. എല്ലാ പഞ്ചായത്തുകളിലും വൈകിട്ട് അഞ്ച് മണി മുതൽ മോചന ജ്വാലയുമായി ബന്ധപ്പെട്ട് യോഗം നടക്കുകയും ആറുമണിക്ക് തിരി തെളിയിക്കുകയും ചെയ്യും. പഞ്ചായത്ത് തലത്തിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാര്‍ത്ഥികൾ, കുടുംബശ്രീ, ഐസിഡിഎസ് പ്രവർത്തകർ, യുവാക്കൾ, കായിക താരങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ആലപ്പുഴ ബീച്ചിൽ മേയ് ആറ് മുതൽ 12 വരെയാണ് നടക്കുക

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.