24 December 2025, Wednesday

Related news

November 15, 2025
November 4, 2025
October 28, 2025
October 26, 2025
October 18, 2025
October 14, 2025
October 7, 2025
October 7, 2025
October 6, 2025
September 17, 2025

വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; 1000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

Janayugom Webdesk
ഗാങ്‌ടോക്ക്:
April 25, 2025 10:44 am

സിക്കിമിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി പൊലീസ്. പ്രദേശത്ത് മണ്ണിടിച്ചിലിനു ശേഷം കനത്ത മഴയുമുണ്ടായിട്ടുണ്ട്. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും യാത്രക്കാർ അവിടെയുള്ള ഒരു ഗുരുദ്വാരയിൽ താമസിക്കുന്നുണ്ടെന്നും പൊലീസ്‌ പറഞ്ഞു. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്.

ലാച്ചെൻ‑ചുങ്താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ്-ചുങ്താങ് റോഡിലെ ലെമ/ബോബി എന്നിവിടങ്ങളിലാണ് വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്‌.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയും വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂർ ഓപ്പറേറ്റർമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 25 ന് ഈ മേഖല സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും അധികൃതർ റദ്ദാക്കി. ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.