
തിരുവനന്തപുരം വെളളനാട് ഡോക്ടർ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെള്ളനാട് ആയൂർവേദ ആശുപത്രി ഡോക്ടർ ഫക്രുദീനെതിരെയാണ് പരാതി. ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവമുണ്ടായത്. ചികിത്സക്കെത്തിയ പട്ടികജാതി വിഭാഗത്തിലെ യുവതിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുവതി ആര്യനാട് പൊലീസിൽ പരാതി നൽകി.പിന്നാലെ പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് ആണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.