13 February 2026, Friday

Related news

February 8, 2026
February 3, 2026
February 2, 2026
January 31, 2026
January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവിനെ കൊലപ്പെടുത്തി പതിനഞ്ചുകാരി

Janayugom Webdesk
ജഷ്പൂര്‍
April 26, 2025 4:13 pm

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവിനെ കൊലപ്പെടുത്തി പതിനഞ്ചുകാരി. ഇയാള്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്നാണാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 21‑ന് ഛത്തീസ്ഗഢിലെ ജഷ്പൂരിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. 

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അമ്പത്തൊമ്പതുകാരനായ ഗൃഹനാഥന്‍ സ്വന്തം വീട്ടിലെ കട്ടിലില്‍ വെട്ടേറ്റ് കിടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചുവരികയും വഴക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ദേഷ്യത്തില്‍ കോടാലിയെടുത്ത് പിതാവിനെ വെട്ടിയെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.