14 December 2025, Sunday

Related news

December 4, 2025
October 15, 2025
September 23, 2025
September 20, 2025
September 11, 2025
August 16, 2025
August 4, 2025
August 1, 2025
July 31, 2025
July 27, 2025

തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
കോട്ടയം
April 28, 2025 11:30 am

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് .

ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.മല്ലികയുടെ വലത് തോൾഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പൊലീസിന് സംശയം തോന്നിയത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻപ് മല്ലിക പൊലീസിൽ പരാതിയും നൽകിയിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.