16 February 2026, Monday

Related news

January 30, 2026
November 25, 2025
November 24, 2025
October 25, 2025
October 23, 2025
October 22, 2025
October 22, 2025
October 20, 2025
October 5, 2025
September 27, 2025

ഇൻഡോർ നാഷണൽ റോവിങ് ; കേരളം തിളങ്ങി

ഹരിയാന മുന്നില്‍
Janayugom Webdesk
ആലപ്പുഴ
April 28, 2025 9:54 pm

സ്‌പോർട്‌സ്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യ (സായി) യിൽ നടക്കുന്ന എട്ടാമത് ഇൻഡോ­ർ നാഷണൽ റോവിങ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം അവസാനിക്കുമ്പോൾ മെഡൽ വേട്ടയിൽ തിളങ്ങി കേരളം. കേരളത്തിന് നാലു സ്വർണവും ആറു വെള്ളിയും അടക്കം 19 മെഡലുകൾ ലഭിച്ചു. ഇന്നലെ മൂന്ന് സ്വർണവും അഞ്ചു വെള്ളിയും അടക്കം 12 മെഡലുകളാണ് കേരളം നേടിയത്. 

മെൻ പെയർ 2000 മീറ്ററിൽ അദ്വൈത് കെ എസും അദ്വൈത് ജെ പി നമ്പ്യാരും അടങ്ങുന്ന ടീം കേരളത്തിനായി ഇന്നലെ സ്വർണം നേടി. ജൂനിയർ മെൻ പെയർ 2000 മീറ്ററിൽ ഹൃഷി എം നായരും വിഷ്ണു രാജും സ്വർണം നേടിയപ്പോൾ വുമൺ പെയർ 2000 മീറ്ററിൽ അലീനാ ആന്റോയും റോസ് മരിയ ജോഷിയും ഒന്നാമതെത്തി. നിലവിലെ പോയിന്റ് നിലയിൽ ഹരിയാനയാണ് മുന്നില്‍. ഏഴ് സ്വർണവും ഒരു വെങ്കലം ലഭിച്ചിട്ടുണ്ട്. തൊട്ടു പിന്നിൽ രണ്ടാമതാണ് കേരളം. മത്സരങ്ങൾ നാളെ അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.