11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026

12 കിലോ കഞ്ചാവുമായി 3 ബംഗാൾ സ്വദേശികൾ പിടികൾ

Janayugom Webdesk
വേങ്ങര
May 3, 2025 8:34 pm

ചില്ലറ വിൽപ്പനക്കാർക്ക്‌ കൈമാറാനായി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ. പശ്ചിമ ബംഗാൾ ബർധമാൻ ജില്ലക്കാരായ നിലു പണ്ഡിറ്റ് (35), അബ്ദുൾ ബറാൽ (31), ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്ത പരിശോധനയിൽ പിടിയിലായത്. വേങ്ങര ടൗണിൽനിന്ന്‌ വെള്ളി അർധരാത്രിയാണ്‌ പ്രതികൾ വലയിലായത്‌.

കഞ്ചാവ് വാങ്ങാനെത്തിയവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ വരുംദിവസങ്ങളിൽ പിടികൂടുമെന്നും പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജ്, ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസെക്ടർ ഷിജുമോൻ എന്നിവർ വ്യക്തമാക്കി. പരിശോധനയിൽ അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർമാരായ ടി ദിനേശൻ, സന്തോഷ്, പ്രിവന്റീവ് ഓഫീസർ കെ ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, നിതിൻ, രാഹുൽരാജ്, ജിഷ്ണാദ്, എക്സൈസ് ഉത്തര മേഖലാ സ്ക്വാഡംഗങ്ങളായ സച്ചിൻ, അഖിൽദാസ്, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. പരപ്പനങ്ങാടി കോടതി ഹാജരാക്കിയ മൂന്ന്‌ പ്രതികളെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.