
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കും മറ്റ് തിരഞ്ഞെടുപ്പ് പങ്കാളികൾക്കുമായി ഒരു പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉടൻ പുറത്തിറക്കും. “ECINET” എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, നിലവിലുള്ള 40-ലധികം മൊബൈൽ, വെബ് ആപ്ലിക്കേഷനുകളെ സംയോജിപ്പിച്ച് പുനർനിർമ്മിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ്. ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഈ പ്ലാറ്റ്ഫോം, പൗരന്മാർക്ക് തിരഞ്ഞെടുപ്പ് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്നു. 2025 മാർച്ച് മാസത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ (സിഇഒ) സമ്മേളനത്തിൽ ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഇസിഐനെറ്റ് എന്ന പ്ലാറ്റ്ഫോം വിഭാവനം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും സന്നിഹിതരായിരുന്നു.
കൃത്യമായ വിവരങ്ങൾ നൽകുന്നതിനോടൊപ്പം ഏകദേശം 100 കോടി വോട്ടർമാർക്കും 10.5 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), രാഷ്ട്രീയ പാർട്ടികൾ നിയമിച്ച ഏകദേശം 15 ലക്ഷം ബൂത്ത് ലെവൽ ഏജൻ്റുമാർ (ബിഎൽഎ), ഏകദേശം 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15,597 അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (എഇആർഒ), 4,123 ഇആർഒകൾ, രാജ്യത്തുടനീളമുള്ള 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (ഡിഇഒ) എന്നിവരടങ്ങുന്ന മുഴുവൻ തിരഞ്ഞെടുപ്പ് സംവിധാനത്തിനും ECINET പ്രയോജനകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.