29 December 2025, Monday

Related news

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 25, 2025
December 24, 2025
December 21, 2025
December 20, 2025

‘കിക്ക് ഡ്രഗ്സ്’ പ്രചരണ സന്ദേശ യാത്ര നാളെ ആരംഭിക്കും

Janayugom Webdesk
കാസർകോട്
May 4, 2025 8:33 pm

കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിമുക്ത ക്യാമ്പയിൻ ‘കിക്ക് ഡ്രഗ്സ്’ പ്രചരണ സന്ദേശ യാത്ര നാളെ കാസർകോട് നിന്ന് ആരംഭിക്കും. തുടർന്ന് 14 ജില്ലകളിലൂടെയും കടന്ന് മേയ് 22‑ന് എറണാകുളം ജില്ലയിൽ അവസാനിക്കും. എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തോൺ, വാക്കത്തോൺ തുടങ്ങി വൈവിധ്യമാർന്ന പ്രചരണ പരിപാടികളാണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തുന്നത്. 

കാസർകോട് പാലക്കുന്ന് നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന മിനി മാരത്തോൺ മത്സരം ജില്ലാ പൊലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തോൺ കളക്ട്രേറ്റിൽ അവസാനിക്കും. കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, ജില്ലാ കളക്ടർ, മറ്റു വകുപ്പ് മേധാവികൾ, കായിക പ്രതിഭകൾ, എൻസിസി, എസ്‍പിസി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻഎസ്എസ്, കായിക അസോസിയേഷൻ, കുടുംബശ്രീ, സോഷ്യൽ ക്ലബ്ബുകൾ, ബഹുജന സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കാസർകോട് കളക്ട്രേറ്റിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കാസർകോട് പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരും. 

സംസ്ഥാനതല ലഹരി വിരുദ്ധ സന്ദേശ യാത്ര മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്ക് അതാത് ജില്ലയിൽ നടക്കുന്ന മാരത്തോണിൽ മത്സരിക്കാനാവും. സ്ത്രികൾക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരം നടത്തപ്പെടുന്നു. ആദ്യ പത്ത് വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.