
കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഭാര്യ അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. 2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.