22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026

കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Janayugom Webdesk
തിരുവനന്തപുരം
May 5, 2025 4:25 pm

കെപിസിസി പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പുനസംഘടനയിലെ അനിശ്ചിതത്വം ഒഴിവാക്കണം. അതിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെടണം. വരാന്‍ പോകുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ് , അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.പുനഃസംഘടന വിഷയത്തില്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ഒരാളെ നിശ്ചയിക്കുമ്പോള്‍, അതേത് പദവിയിലുമായിക്കോട്ടെ, അവര്‍ക്കറിയാം എപ്പോള്‍ മാറ്റണം മാറ്റണ്ട എന്ന്. അതില്‍ ബാക്കിയുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ. അങ്ങനെ അഭിപ്രായം പറഞ്ഞിട്ടാണോ ആളുകളെ വെക്കുകയും മാറ്റുകയും ചെയ്യുന്നത്.

പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന് കൃത്യമായി ബോധ്യമുള്ള പുനഃസംഘടനാ വിഷയത്തിനകത്ത് എല്ലാ ദിവസവും ഇങ്ങനെ വാര്‍ത്തയുണ്ടാക്കുന്നത് അത്ര ആരോഗ്യകരമല്ല. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ആളുകളേയും ബാധിക്കും. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയിലെ ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പല്ല. സാധാരണ പ്രവര്‍ത്തകന് അധികാര സ്ഥാനങ്ങളിലേയ്ക്ക് വരാനുള്ള തെരഞ്ഞെടുപ്പാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അതില്‍ ഒരുങ്ങേണ്ട പ്രസ്ഥാനം ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് പിന്നാലെ പോകുന്നത് സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞൊരു പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കള്‍ കൂടി കാണിക്കുവാന്‍ വളരെ സ്‌നേഹത്തോടു കൂടി അഭ്യര്‍ഥിക്കുകയാണ്. ഏതെങ്കിലുമൊരു ചെറുപ്പക്കാരന്‍ പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കിയോ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു . കേരളത്തില്‍ ഒരു നേതൃമാറ്റം വേണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. പാര്‍ട്ടിക്കകത്ത് പറയാന്‍ സ്‌പെയ്‌സ് ഇല്ലാത്തതുകൊണ്ടല്ല വാര്‍ത്താ സമ്മേളനം നടത്തി പറയുന്നത്. സാധാരണ പ്രവര്‍ത്തകരുടെ മനോവിഷമമാണ് അഡ്രസ് ചെയ്യുന്നത് രാഹുല്‍ മാങ്കുട്ടത്തില്‍ അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.