
അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ് പാകിസ്ഥാന് .അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് റേഞ്ചേഴ്സ് വെടിവയ്പ് നടത്തി. ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളിലാണ് വെടിവയ്പ് ഉണ്ടായത്.അതേസമയം, സിവില്‍ ഡിഫന്‍സിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിച്ചത്.
യോഗം രാവിലെ 10:30ന് ആരംഭിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിമാരും പങ്കെടുക്കും. മോക്ഡ്രില്‍ ഒരുക്കങ്ങള്‍ വിലയിരുത്തും.അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ച്. ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമായിരിക്കെ സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്നും രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം ഉറപ്പിക്കാന്‍ പിന്തുണ നല്‍കുമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇന്ത്യ ‑പാകിസ്ഥാന് നയതന്ത്ര നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ മെയ് ഏഴിന് മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.