
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. ഒരാള്‍ക്ക് പരമാവധി 1.5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ നല്‍കുക. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. തിങ്കളാഴ്ച മുതല്‍ നിയമത്തിന് പ്രാബല്യമുണ്ട്.
ഏതെങ്കിലും മോട്ടോർ വാഹന ഉപയോഗം മൂലമുണ്ടാകുന്ന ഒരു റോഡ് അപകടത്തിന് ഇരയാകുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പണരഹിത ചികിത്സയ്ക്ക് അർഹതയുണ്ടായിരിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പൊലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ തുടങ്ങിയവയുമായി സഹകരിച്ച് നാഷണല്‍ ഹെല്‍ത്ത് അതോറിട്ടി(എന്‍എച്ച്എ)ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
റോഡപകടത്തിന് ഇരയായ ആള്‍ക്ക് സംഭവം നടന്ന തീയതി മുതൽ പരമാവധി ഏഴ് ദിവസത്തേക്കാണ് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സയ്ക്ക് അർഹതയുണ്ടായിരിക്കുക. പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രം പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 മുതല്‍ പ്രാരംഭ പദ്ധതി നടപ്പാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.