23 December 2025, Tuesday

Related news

December 20, 2025
December 19, 2025
December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025

എല്ലാവര്‍ക്കും ഭൂമിയും, വീടും സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
പാലക്കാട്
May 9, 2025 10:41 am

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പ്‌ ഓരോന്നായി പാലിക്കുകയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു.

നാലുലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഭൂമിയുടെ അവകാശികളാണ്‌. ഒരുവർഷത്തിനകം ഒരുലക്ഷം പട്ടയംകൂടി വിതരണം ചെയ്‌ത്‌ അഞ്ചുലക്ഷംപേരെ ഭൂമിയുടെ അവകാശികളാക്കും. ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കും. എല്ലാവർക്കും ഭൂമിയും വീടും എന്നതാണ്‌ സർക്കാർ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌ കേരളം. നാലര ലക്ഷത്തിനകം ആളുകൾക്ക്‌ ഇതുവരെ വീടുകൾ നൽകി. ഏതാനും ദിവസങ്ങൾക്കകം ഇത്‌ അഞ്ചുലക്ഷമാകും. ക്ഷേമ, വികസന പ്രവർത്തനങ്ങൾ തുടരും. നവംബറോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. 

ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ കേരളമെന്ന്‌ കേന്ദ്രംതന്നെ സക്ഷ്യപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷതവഹിച്ചു. ഈ സർക്കാർ കാലാവധി തികയ്‌ക്കുമ്പോൾ പ്രകടനപത്രികയിലെ എല്ലാ വാഗ്‌ദാനവും പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ വളരെക്കുറച്ച്‌ എണ്ണം മാത്രമാണ്‌ ശേഷിക്കുന്നത്‌. ഇവ ഉടൻ പൂർത്തിയാക്കും. പാലക്കാട്ട്‌ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലാ ഉദ്യോ​ഗസ്ഥരുടെ മേഖലാ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാർ സേവനങ്ങളും ക്ഷേമ നടപടികളും വളരെവേഗം ജനങ്ങൾക്ക്‌ അനുഭവിക്കാനാകണം. അവരോട്‌ മറുപടി പറയാൻ ബാധ്യസ്ഥരാണ് സർക്കാർ സംവിധാനം എന്ന പൊതുബോധം രൂപപ്പെടുത്താനായി. ഓരോ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങൾക്കുമുന്നിൽവച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്‌ ഇങ്ങനെയൊരു കാര്യം. സർക്കാരിന്റെ ഏഴ്‌ പ്രധാന കർമപദ്ധതികളിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. വികസനവും ക്ഷേമ പദ്ധതികളും അർഹരിലേക്ക്‌ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.