21 December 2025, Sunday

Related news

December 19, 2025
December 17, 2025
December 14, 2025
December 7, 2025
October 20, 2025
September 23, 2025
July 17, 2025
July 2, 2025
May 9, 2025
March 21, 2025

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ ഇനി തിരുവനന്തപുരത്തും

Janayugom Webdesk
തിരുവനന്തപുരം
May 9, 2025 2:30 pm

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയാണ് കേരളത്തിലെ റിവറിൻറെ ഡീലർ. തിരുവനന്തപുരം, പാപ്പനംകോടാണ് റിവർ സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഡി, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം. 

ഇതിനോടകം തന്നെ ഇലട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്.കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തൃശൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും. — റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറിലെ എസ്.യു.വി എന്നാണ് റിവർ ഇൻഡിയെ അറിയപ്പെടുന്നത്. ഇൻഡൽ കോർപ്പറേഷൻ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ, ഇൻഡൽ ഓട്ടോമോട്ടീവ് ഡയറക്ടർ അനീഷ് മോഹൻ, ഇൻഡൽ ഓട്ടോമോട്ടീവ് സി.ഇ.ഓ കൃഷ്ണ കുമാർ, റിവർ കമ്പനി സീനിയർ ജി.എം ദിനേശ് കെ.വി, ഇൻഡൽ കോർപ്പറേഷൻ അഡ്മിനിസ്ട്രഷൻ വൈസ് പ്രസിഡന്റ് സന്ദീപ് ടി.പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾക്ക് പുറമേ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂർ, മൈസൂർ, തിരുപ്പതി, വെല്ലൂർ, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകൾ റിവറിനുണ്ട്. 1,42,999 രൂപയാണ് ഇൻഡിയുടെ തിരുവനന്തപുരം എക്സ്ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.
www.rideriver.com എന്ന ലിങ്ക് മുഖേന ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാം.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.