16 February 2026, Monday

Related news

February 6, 2026
February 6, 2026
February 3, 2026
February 2, 2026
January 31, 2026
January 26, 2026
January 12, 2026
January 12, 2026
January 8, 2026
January 2, 2026

കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
May 9, 2025 6:25 pm

റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടി. ഈമാസം അഞ്ചിനാണ് വെള്ളൂർ സ്വദേശിയുടെ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം പോയത്. പരാതി പ്രകാരം കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളായ പത്തനംതിട്ട കൂരംപാല സൗത്തിൽ ചാരുവിള സ്വദേശിയായ തെങ്ങുംവിള അഭിജിത്ത് (21), കൂരംപാല കടക്കാട് സ്വദേശി തെക്കേപുര ജിഷ്ണു വിജയൻ (19) എന്നിവരെ തൊട്ടടുത്ത ദിവസം പത്തനംതിട്ടയിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.