18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

തീവ്രവാദികൾക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം എന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമാക്കി; പാകിസ്താനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സേന

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2025 3:45 pm

വെടി നിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളുമായി പ്രതിരോധ മന്ത്രാലയത്തിൻറെ വാർത്താ സമ്മേളനം. തീവ്രവാദികൾക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം എന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമാക്കിയതാണെന്നും പാക് സൈന്യം അതിൽ ഇടപെടൽ നടത്തിയതാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സേന വ്യക്തമാക്കി . ഇന്ത്യ ആകാശ് മിസൈൽ അടക്കമുള്ളവ ഉപയോഗിച്ചു. ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ലെന്നും അതിൻറെ അവശിഷ്ടങ്ങൾ നമ്മുടെ കൈവശമുണ്ടെന്നും സൈന്യം വ്യക്തമാക്കി.

നമ്മുടെ വ്യോമപ്രതിരോധ സംവിധാനം അവരുടെ റഡാറുകളെ അടക്കം തകർത്തു. അതിനെ പ്രതിരോധിക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ല. എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചൈനീസ് നിർമ്മിത ആയുധങ്ങളാണ് പാകിസ്താൻ ഉപയോഗിച്ചതെന്നും സൈന്യം സ്ഥിരീകരിച്ചു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യ സജ്ജമാണ്. ഭാവിയിലെ ഏത് ആക്രമണങ്ങളെയും തകർക്കാൻ കഴിയുമെന്നും സൈന്യം പറഞ്ഞു. പാകിസ്താൻ വ്യോമത്താവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. 

ചൈനീസ് നിർമിതമായ യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു.ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായി.നമ്മുടെ എയർ ഫീൽഡുകൾ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി. പാകിസ്താനിലെ നൂർഖാൻ വിമാനത്താവളവും തകർത്തു. അതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് തങ്ങൾക്ക് ലഭിച്ചതെന്നും സൈന്യം പറഞ്ഞു. ആക്രമണത്തിൽ വളരെ ചെറിയ നഷ്ടം മാത്രമാണ് ഇന്ത്യക്കുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാൻ കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.