22 December 2025, Monday

Related news

December 21, 2025
December 21, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 14, 2025
December 12, 2025
December 12, 2025
December 9, 2025

തായ്‌ലാന്‍ഡ് ഓപ്പണ്‍; ഉന്നതി പ്രീക്വാര്‍ട്ടറില്‍

ലക്ഷ്യ സെന്‍ പുറത്തായി
Janayugom Webdesk
ബാങ്കോക്ക്
May 14, 2025 9:56 pm

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉന്നതി ഹൂഡ, അകര്‍ഷി കശ്യപ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ പുറത്തായി. തായ്‌ലാന്‍ഡിന്റെ തമോൻവാൻ നിതിട്ടിക്രൈയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉന്നതി പരാജയപ്പെടുത്തിയത്. സ്കോര്‍ 21–14, 18–21, 23–21.

ജപ്പാന്റെ കവൊരു സുഗിയമയെ 21–16, 20–22, 22–20 എന്ന സ്കോറിനാണ് അകര്‍ഷി കശ്യപ് മറികടന്നത്. പുരുഷ സിംഗിള്‍സില്‍ അയര്‍ലന്‍ഡിന്റെ നാറ്റ് നുയെനിനോടാണ് ലക്ഷ്യ സെന്‍ പരാജയമേറ്റുവാങ്ങിയത്. ആദ്യ സെറ്റ് 21–18ന് അയര്‍ലന്‍ഡ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ലക്ഷ്യക്ക് ആധിപത്യമായിരുന്നു. 21–9നാണ് രണ്ടാം സെറ്റ് നേടിയത്. എന്നാല്‍ മൂന്നാം സെറ്റ് 21–17ന് നാറ്റ് സ്വന്തമാക്കിയതോടെ ലക്ഷ്യ പുറത്താകുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.