17 January 2026, Saturday

Related news

January 12, 2026
January 10, 2026
January 3, 2026
January 1, 2026
December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025

വീണ്ടും സര്‍ക്കാര്‍ സഹായം തേടി വോഡഫോണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2025 10:30 pm

വീണ്ടും കേന്ദ്രസര്‍ക്കാര്‍ സഹായം തേടി ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ). സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചു. നേരത്തെ കമ്പനിയുടെ 36, 950 കോടി കുടിശിക കേന്ദ്ര സര്‍ക്കാര്‍ ഓഹരികളാക്കി മാറ്റിയിരുന്നു. പ്രവര്‍ത്തിക്കാന്‍ ഫണ്ട് ഇല്ലാതാകുന്നതോടെ പാപ്പരത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അതോടെ സര്‍ക്കാരിന്റെ ഓഹരി മൂല്യം പൂജ്യത്തിലെത്തുമെന്നും കമ്പനി പറഞ്ഞു. വിഐ സര്‍ക്കാരിന് 1.95 ലക്ഷം കോടി കുടിശിക നല്‍കാനുണ്ട്. അതേസമയം കമ്പനി പാപ്പരത്ത നടപടിയിലേക്ക് കടന്നാല്‍ അത് 20 കോടിയിലധികം ടെലികോം ഉപയോക്താക്കളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.