
സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള കുറ്റ്യാടി മണ്ഡലം സമ്മേളനം ഇന്നും നാളെയും മൊകേരിയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന പതാക, കൊടിമര, ബാനർ ജാഥ സംഗമവും സിപിഐ രൂപീകരണത്തിന്റെ 100ാം വാർഷികവും കാനം രാജേന്ദ്രൻ നഗറിൽ സിപിഐ ദേശീയ കൗൺസിൽ അംഗവും മൃഗസംരക്ഷണ‑ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
18ന് നടക്കുന്ന പ്രതിനിധി സമ്മേളനം എം നാരയണൻ നഗറിൽ സിപിഐ. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. പതാക പി ഭാസ്ക്കരന്റെ നേതൃത്വത്തിൽ കുണ്ടു തോടിട്ടിലെ മാധവൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നു, ബാനർ ജാഥ റീജ അനിലിന്റെ നേതൃത്വത്തിൽ കായക്കൊടിയിലെ പരപ്പുമ്മൽ പോക്കറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ വി വി പ്രഭാകരന്റെ നേതൃത്വത്തിൽ ഇ ഗോവിന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന് പൊതുസമ്മേളന നഗരിയിൽ വി പി നാണു വട്ടോളി പതാക ഉയർത്തും. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് അധ്യക്ഷത വഹിക്കും. പാർട്ടി നേതാക്കളായ പി വസന്തം, ഇ കെ വിജയൻ എംഎൽഎ, ടി കെ രാജൻ, പി ഗവാസ്, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ എന്നിവർ പങ്കെടുക്കുമെന്ന് സ്വഗത സംഘം കൺവിനർ വി വി പ്രഭാകരൻ, ചെയർപേഴ്സൺ റീന സുരേഷ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.