22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനം അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
May 23, 2025 1:05 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങളില്‍ അഭിമാനകരമായ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍ഡിഎഫ് ഭരണത്തില്‍ കേരളം എങ്ങനെയാണ് മുന്നോട്ട് പോയതെന്ന് ജനങ്ങള്‍ക്ക് കൃത്യമായി ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സർക്കാർ അവതരിപ്പിച്ച പ്രകടനപത്രികയിലെ 600 ഇനങ്ങളിൽ വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കിയുള്ളവ നടപ്പാക്കി. ഇക്കാര്യങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിന് പ്രോ​ഗ്രസ് റിപ്പോർട്ടുകൾ പുറത്തിറക്കുകയും ചെയ്തു. ഇതോടെ നാടിന്റെ വികസനം എന്താണെന്ന് കൃത്യമായി എല്ലാ വർഷവും വിലയിരുത്താൻ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചു. 

ജനങ്ങൾ കാര്യങ്ങൾ അറിയേണ്ടതാണെന്ന് ധാരണയിലാണ് എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് സമ്പ്രദായം അവതരിപ്പിച്ചത്. 2017 മുതൽ ജനങ്ങൾ കാര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കി. 2021ലെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ 2022 മുതലുള്ള പ്രോ​ഗ്രസ് റിപ്പോർട്ടുകളിലൂടെ ജനങ്ങൾ അറിയുന്നുണ്ടെന്നും ഇത്തരത്തിൽ നാടിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കുന്ന രീതി രാജ്യത്ത് മറ്റെവിടെയും നടപ്പിസലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.