
കൊച്ചിയിൽ കപ്പൽ ചരിഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന അപകടകരമായ മറൈൻ ഓയിൽ നിറച്ച കാർഗോ കടലിൽ വീണിട്ടുണ്ട്. തുടർന്ന് തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞതായും കപ്പലില്‍ നിന്ന് കുറച്ച് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായും കോസ്റ്റ് ഗാര്‍ഡ് വിവരം അറിയിച്ചിട്ടുണ്ട്. മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണത്.
കപ്പൽ അപകടത്തിൽപെട്ട സാഹചര്യത്തിൽ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിക്കുന്നു. കണ്ടെയ്‌നറുകൾ കേരള തീരത്തടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവരം അറിയുന്നവർ ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.